ധനസഹായം ഉറപ്പുവരുത്താതെ പിന്നോട്ടില്ല; കര്‍ഷക സമരം തുടരുമെന്ന് പ്രഖ്യാപനം

സിംഘു: കര്‍ഷക സമരം തുടരുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ഇന്ന് നടന്ന യോഗത്തലാണ് തീരുമാനം. അടുത്ത യോഗം ഈ മാസം 7 ന് ചേരും.

താങ്ങുവില സമിതിയിലേക്ക് അഞ്ചുപേരെ നിര്‍ദേശിച്ചു. ബല്‍ബേസിങ് രജേവാള്‍, അശോക് ധവാളേ, ഗുര്‍നാം സിങ്, ധുദ്വീര്‍ സിങ്, ശിവകുമാര്‍ സിങ് എന്നിവരാണ് സമിതിയിലുള്ളത്.

പഞ്ചാബ് മോഡലില്‍ എല്ലാ സംസ്ഥാനങ്ങളും കര്‍ഷകര്‍ക്ക് നേരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ധനസഹായം ഉറപ്പുവരുത്തണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.

കര്‍ഷകര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ സമരങ്ങള്‍ അവസാനിപ്പിക്കുകയുള്ളൂ എന്നും കര്‍ഷകര്‍ വ്യക്തമാക്കി.

Top