കര്‍ഷക സമരം; ചണ്ഡീഗഡില്‍ നിന്ന് രാജ്ഭവനിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ചണ്ഡീഗഡില്‍ രാജ് ഭവനിലേക്കുള്ള കര്‍ഷക മാര്‍ച്ചില്‍ സംഘര്‍ഷം. ഹരിയാനയിലെ കര്‍ഷകരുടെ രാജ്ഭവന്‍ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പഞ്ച്കുല – ചണ്ഡീഗഡ് അതിര്‍ത്തിയിലാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു.

ചണ്ഡിഗഡിലേക്ക് പഞ്ച്കുലയില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ മാര്‍ച്ച് നടത്തിയാണ് കര്‍ഷകര്‍ രാജ്ഭവനിലേക്ക് എത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രധാന നേതാക്കളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. കനത്ത സുരക്ഷയാണ് പൊലീസ് സജ്ജമാക്കിയിരുന്നത്.

കൃഷിയും ജനാധിപത്യവും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉപരോധം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും. ഉപരോധം അക്രമാസക്തമാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചിരുന്നതാണ്.

Top