കർഷകസമരം: സമരം അവസാനിപ്പിക്കണമെന്ന് കർഷകരോട് കേന്ദ്രം: ചർച്ചയ്ക്ക് തയ്യാർ

ദില്ലി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷക സമരം അവസാനിപ്പിക്കാൻ കർഷകരെ  വീണ്ടും ചർച്ചകൾക്ക് ക്ഷണിച്ച്  കേന്ദ്ര സർക്കാർ. കർഷകരുമായി ചർച്ചക്ക് എപ്പോൾ വേണമെങ്കിലും തയ്യാറാണെന്നും, കേന്ദ്രം കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ വ്യക്തമാക്കി.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷ കർഷക നേതാവ് നരേഷ് റ്റിക്കായത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചിട്ടില്ല. അതിർത്തികളിൽ നാളെ യുവ കിസാൻ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി യുവാക്കൾ സമരം നയിക്കും.

Top