കേന്ദ്രത്തിന്റെ രണ്ടാമത്തെ കത്തിലും പുതുതായി ഒന്നുമില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ആരംഭിച്ച് ഇന്നേയ്ക്ക് ഒരു മാസം തികയുമ്പോള്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാമത്തെ കത്തിന് ഔപചാരിക മറുപടി നല്‍കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ചര്‍ച്ചയ്ക്ക് ക്ഷണിച്ചു കൊണ്ടുള്ള രണ്ടാമത്തെ കത്തിലും പുതുതായി ഒന്നുമില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

പ്രക്ഷോഭ വേദികളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്. തിക്രിയില്‍ സ്ത്രീകള്‍ അടക്കമാണ് നിരാഹാരമിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക റാലി ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പുരിലെത്തി. കര്‍ഷകരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

Top