റിപ്പബ്ലിക് ദിനത്തിൽ തീരുമാനിച്ചിരിക്കുന്ന റാലിയിൽ ട്രാക്ടറുകൾ‌ നിജപ്പെടുത്തണമെന്ന ആവശ്യം തള്ളി കർഷകർ

ൽഹി : റിപ്പബ്ലിക് ദിനത്തിൽ തീരുമാനിച്ചിരിക്കുന്ന റാലിയിൽ ട്രാക്ടറുകൾ‌ നിജപ്പെടുത്തണമെന്ന പൊലീസിന്റെ ആവശ്യം കർഷകർ തള്ളി. പൊലീസുമായി നടത്തിയ അഞ്ചാമത്തെ യോ​ഗത്തിലാണ് കർഷകർ നിലപാട് വ്യക്തമാക്കിയത്. വരുന്ന ട്രാക്ടറുകളെല്ലാം റാലിയിൽ അണിനിരക്കുമെന്ന് കർഷകർ അറിയിച്ചു.

പരേഡ് സമാധാനപരമായിരിക്കും. നൂറ് കിലോമീറ്ററിലധികം ട്രാക്ടർ പരേഡ് നീളും. ഒറ്റ റൂട്ടിൽ മാത്രം റാലി ഒതുങ്ങില്ല. സിം​ഗു, തിക്രി, ​ഗാസിപുർ, ഷാജഹാൻപുർ അതിർത്തികളിൽ പ്രത്യേക റൂട്ടുകൾ ഉണ്ടാകുമെന്നും കർഷകർ നിലപാട് വ്യക്തമാക്കി.

Top