കര്‍ഷക സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

farmers-protest

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്ക് എതിരായി ഗാസിയാബാദില്‍ കര്‍ഷക സംഘടനകള്‍ നടത്തിയ ഡല്‍ഹി മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ കര്‍ഷകരുടെ നേര്‍ക്ക് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. എഴുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ച് നടത്തുന്നത്.

ENCOUNTER

ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. ‘കിസാന്‍ ക്രാന്തി പദയാത്ര’ എന്ന പേരിലാണ് കര്‍ഷകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സെപ്തംബര്‍ 23ന് ഹരിദ്വാറില്‍ നിന്നുമാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണം, കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിക്കണം, ചെറുകിട കര്‍ഷകരെ സഹായിക്കണം തുടങ്ങിയ 21 കാര്യങ്ങളാണ് മാര്‍ച്ചിലൂടെ കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍.

അതേസമയം, സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Top