ഗ്രാമങ്ങളിലേക്കും പ്രക്ഷോഭം വ്യാപിപ്പിക്കാനൊരുങ്ങി കര്‍ഷകസംഘടനകള്‍

ന്യൂഡൽഹി : കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ കര്‍ഷകസംഘടനകള്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 20 ന് രാജ്യത്തെ ഗ്രാമങ്ങളില്‍ ശ്രദ്ധാഞ്ജലി സഭകള്‍ നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. കാര്‍ഷിക പ്രക്ഷോഭത്തിനിടെ മരണപ്പെട്ടവര്‍ക്ക് ആദരസൂചകമായാണ് ശ്രദ്ധാഞ്ജലി സഭകള്‍ സംഘടിപ്പിക്കുന്നത്.

 

ദേശീയ കര്‍ഷക പ്രക്ഷോഭം 20 ദിവസങ്ങള്‍ പിന്നിട്ട് 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡല്‍ഹിയിലേക്കുള്ള ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുന്നത് ഇന്നും തുടരും. സ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകള്‍ അടക്കമുള്ള കര്‍ഷകസംഘങ്ങളും ഡല്‍ഹിയിലെ പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്. ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നുമാണ് കര്‍ഷകരുടെ നിലപാട്. മുന്നോട്ടുള്ള ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

 

Top