ബി.ജെ.പി നേതാക്കളുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ കര്‍ഷകര്‍

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കാനൊരുങ്ങി കര്‍ഷകര്‍. അതിന്റെ ഭാഗമായി ബി.ജെ.പി പാര്‍ലമെന്റ് നേതാക്കളുടെ വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഭാരതീയ കിസാന്‍ യൂണിയന്‍ തീരുമാനിച്ചു. നാളെ രാജ്യവ്യാപകമായി ബി.ജെ.പി എം.പിമാരുടെയും, എല്ലാ സംസ്ഥാനത്തെയും എം.എല്‍.എമാരുടെയും വസതിക്ക് പുറത്ത് സമരം ചെയ്യാനാണ് തീരുമാനം.

കേന്ദ്രം കര്‍ഷക നിയമം കൊണ്ടുവന്നിട്ട് ഒരു വര്‍ഷം പിന്നിടുന്ന ഘട്ടത്തിലാണ് പുതിയ പ്രതിഷേധ മുഖവുമായി കര്‍ഷകര്‍ രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ സൂചകമായി എം.പിമാരുടെയും എം.എല്‍.എമാരുടെയും വസതിക്ക് പുറത്ത് നിയമത്തിന്റെ കോപ്പികള്‍ കത്തിക്കും. ബി.ജെ.പിക്ക് എം.പിയോ എം.എല്‍.എമാരോ ഇല്ലാത്ത ജില്ലകളില്‍ ജില്ല മജിസ്‌ട്രേറ്റിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

Top