കാര്‍ഷിക ബില്ല്; സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: നാളെയും കര്‍ഷകനിയമ ഭേദഗതിയിലൂന്നിയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതെങ്കില്‍ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍. നിയമഭേദഗതി പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓള്‍ ഇന്ത്യാ കിസാന്‍ സഭയുള്‍പ്പടെയുള്ള കര്‍ഷകസംഘടനകള്‍. നിയമഭേദഗതി നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ നാളത്തെ ചര്‍ച്ച കൊണ്ടും കാര്യമില്ലെന്ന് എഐകെഎസ് നേതാവ് ഹനന്‍ മൊല്ല പറഞ്ഞു.

മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന തരത്തില്‍ കര്‍ഷകനിയമഭേദഗതികളില്‍ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് രേഖാമൂലം ഉറപ്പുനല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ പുതിയ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സംഭരണത്തിലും താങ്ങുവിലയിലും വിപണിവില ഉറപ്പ് നല്‍കുന്നതിലുമടക്കം എട്ട് വീഴ്ചകള്‍ കര്‍ഷകര്‍ ഇന്നലത്തെ ചര്‍ച്ചയിലടക്കം ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ ഇവയൊന്നും പരിഹരിക്കുന്നതിന് കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം അടക്കം കേന്ദ്രകൃഷിമന്ത്രിയോ കര്‍ഷകവിദഗ്ധരോ മുന്നോട്ടുവെച്ചില്ല.

Top