കര്‍ഷക പ്രക്ഷോഭം: മനേസര്‍ എക്‌സ്പ്രസ് പാത ഉപരോധിക്കാനൊരുങ്ങി സമരക്കാര്‍

ന്യൂഡല്‍ഹി:കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭം നൂറാം ദിവസം എത്തിനില്‍ക്കെ ഇന്ന് മനേസര്‍ പാത ഉപരോധിക്കാനൊരുങ്ങി കര്‍ഷകര്‍. അതേസമയം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരായ പ്രചാരണം ഈ മാസം 12 മുതല്‍ ആരംഭിക്കാനും കര്‍ഷക സംഘടനകള്‍ നിശ്ചയിച്ചു.

നിയമങ്ങള്‍ പിന്‍വലിക്കാതെ തിരിച്ചുപോകില്ലെന്നാണ് നൂറാം ദിനത്തിലും കര്‍ഷകര്‍ പറയുന്നത്. നവംബര്‍ 27ന് സിംഗുവിലെ സമരസ്ഥലത്ത് എത്തിയതാണ് അമൃത്സര്‍ സ്വദേശി രാജ് വീന്ദര്‍ സിംഗ്. ഇദ്ദേഹത്തെ പോലെ ആയിരക്കണക്കിന് കര്‍ഷകര്‍ വീടും സൗകര്യങ്ങളും ഉപേക്ഷിച്ച് ഈ തെരുവില്‍ കഴിയുന്നു. അറുപതു വയസിനും എഴുപതു വയസിനും മുകളില്‍ പ്രായമായവരും
ഇക്കൂട്ടത്തിലുണ്ട്.

ജനുവരി 22നായിരുന്നു കര്‍ഷകരുമായിട്ടുള്ള സര്‍ക്കാരിന്റെ അവസാന ചര്‍ച്ച. ആ ചര്‍ച്ചയും പരാജയപ്പെട്ടതോടെ കഴിഞ്ഞ ഒന്നര മാസമായി കര്‍ഷകരുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ സമരത്തിനെതിരെ സര്‍ക്കാരിനുള്ള ആയുധവുമാകുന്നു. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് ചെല്ലാനാണ് കര്‍ഷകരുടെ തീരുമാനം.

 

 

 

 

 

 

Top