മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വ്യക്തമാക്കുന്നുവെന്ന് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന കേന്ദ്ര കൃഷി മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വ്യക്തമാക്കുന്നതെന്ന് കര്‍ഷകസംഘടനകള്‍. നിയമങ്ങള്‍ പിന്‍വലിക്കാതെ നീക്ക് പോക്കില്ലെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം തുടരുമ്പോളും നിയമങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഈ നിലപാട് തിരുത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയ കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ്ങ് തോമര്‍, നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ചര്‍ച്ചയാകാമെന്ന് അറിയിച്ചു.

നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നിയമത്തില്‍ ഭേദഗതി വരുത്താനല്ല സമരം. അതിനാല്‍ ഇത്തരം പ്രസ്താവനകള്‍ കൊണ്ട് കര്‍ഷകരോഷം തണുപ്പിക്കാനാകുമെന്ന് കേന്ദ്രം കരുതേണ്ടെന്നെന്നും പ്രഖ്യാപിച്ച സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു.

 

Top