ഫെബ്രുവരി ഒന്നിന് നിശ്ചയിച്ച പാർലമെന്റ് മാർച്ച് മാറ്റിവയ്ക്കും ; കർഷക സംഘടനകൾ

ൽഹി : ഫെബ്രുവരി ഒന്നിന് നിശ്ചയിച്ച പാർലമെന്റ് മാർച്ച് മാറ്റിവയ്ക്കുമെന്നു കർഷക സംഘടനകൾ. സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു. ശനിയാഴ്ച ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനും കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചു.

കർഷകരുടെ ട്രാക്ടർ റാലി സർക്കാരിന്റെ ഗൂഢാലോചനയ്ക്ക് ഇരയാകുകയായിരുന്നെന്ന് ഭാരതീയ കിസാൻ യൂണിയൻ (ആർ) നേതാവ് ബൽബീർ എസ്.രജേവാൾ ആരോപിച്ചു. സമരം തകർക്കാനുള്ള നിരന്തര ശ്രമങ്ങൾക്കിടയിലും 99.9 ശതമാനം കർഷകരും സമാധാനം പാലിച്ചു.

Top