കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറായി കര്‍ഷക സംഘടനകള്‍. ഡിസംബര്‍ 29ന് ചര്‍ച്ചയ്ക്ക് വരാമെന്ന് കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ സമിതി സര്‍ക്കാരിനെ അറിയിച്ചു. ചര്‍ച്ചക്ക് തയ്യാറാകുമ്പോഴും നിയമങ്ങള്‍ പിന്‍വലിക്കല്‍ മാത്രമാണ് പ്രശ്‌നപരിഹാരമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

ഡിസംബര്‍ 8ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച യോഗത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കാനാകില്ല, ഭേദഗതികളാകാം എന്ന നിലാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. കര്‍ഷകര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഡിസംബര്‍ 29 ന് 11 മണിക്ക് ചര്‍ച്ചക്ക് പോകാന്‍ കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ സമിതി തീരുമാനിച്ചത്. 29 ലെ ചര്‍ച്ചയിലും നിയമം പിന്‍വലിക്കുക എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

Top