കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ചര്‍ച്ച ബഹിഷ്‌കരിച്ച് കര്‍ഷക സംഘടനകള്‍. സര്‍ക്കാര്‍ ക്ഷണിച്ച 32 കര്‍ഷക സംഘടനകളും ചര്‍ച്ചയില്‍ നിന്ന് പിന്മാറി. മുഴുവന്‍ കര്‍ഷക സംഘടനകളെയും ചര്‍ച്ചയ്ക്ക് വിളിക്കാതെ പങ്കെടുക്കില്ലെന്ന് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കിയിരുന്നു.

അതേസമയം, യു.പി അതിര്‍ത്തിയായ ഗാസിയാബാദില്‍ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളും ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതിര്‍ത്തി മേഖലകളില്‍ സുരക്ഷാസന്നാഹം ശക്തമാക്കി.

Top