‘യഥാര്‍ത്ഥ രാജ്യസ്‌നേഹി’; കര്‍ഷകരെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ്

ഫ്‌ളോറിഡ: അമേരിക്കന്‍ ഐക്യനാടുകളിലെ കര്‍ഷകരെ ‘യഥാര്‍ത്ഥ രാജ്യസ്‌നേഹി’ എന്ന് വിളിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുടെ താരീഫ് കര്‍ഷകര്‍ക്ക് നല്ലതല്ലെന്നും ട്രംപ് പറഞ്ഞു.

ഫ്‌ളോറിഡയിലെ റാലിക്കിടെ, ട്രംപ് ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് ഉള്‍പ്പെടെയുള്ള നിരവധി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുമായി സംസാരിച്ചിരുന്നു. ജനങ്ങളോട് വോട്ടര്‍ ഐഡികള്‍ക്കായി അപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടേഴ്‌സ് ഐഡി തീര്‍ച്ചയായും ആവശ്യമുള്ളതാണെന്നും പുറത്ത് പോകുമ്പോള്‍ അത് തീര്‍ച്ചയായും ഗുണം ചെയ്യുമെന്നും പല സാധനങ്ങള്‍ വാങ്ങാന്‍ പോലും ഐഡി ഉണ്ടെങ്കില്‍ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെറുസലേമിലെ അമേരിക്കന്‍ എംബസിയെക്കുറിച്ചും ട്രംപ് പറഞ്ഞു. 1 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിയായ പുതിയ യുഎസ് എംബസിയുടെ നിര്‍മ്മാണത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

Top