കര്‍ഷക വായ്പാ മൊറട്ടോറിയം നീട്ടണം; വീണ്ടും ആര്‍ബിഐയെ സമീപിക്കുമെന്ന്‌…

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പ മൊറട്ടോറിയവുമായ് ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ബാങ്കേഴ്‌സ് സമിതിയും റിസര്‍വ് ബാങ്കിനെ സമീപിക്കും. വായ്പാ മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍ബിഐയെ സമീപിക്കുന്നത്.

ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാരും ബാങ്കേഴ്‌സ് സമിതി പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. കാര്‍ഷിക വായ്പകളിന്മേല്‍ സാങ്കേതിക വശങ്ങള്‍ക്ക് മാത്രം ബാങ്കുകള്‍ ഊന്നല്‍ നല്‍കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അല്പംകൂടി മനുഷ്യത്വപരമായ സമീപനമുണ്ടാകണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

സര്‍ഫാസി വ്യവസ്ഥകളില്‍ കൃഷിഭൂമി സംബന്ധിച്ച നിര്‍വചനം ഉപസമിതി പരിശോധിക്കും. മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്ന് ബാങ്കേഴ്‌സ് സമിതി പ്രമേയം പാസാക്കണമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

Top