കര്‍ഷക പ്രക്ഷോഭം; തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകരുടെ മാര്‍ച്ച് ഇന്ന്

farmers 1

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയില്‍ മാര്‍ച്ച് നടത്തും. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പാര്‍ലമെന്റിലേക്കാണ് മാര്‍ച്ച്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി അതിര്‍ത്തിയിലെ 8 മാസം നീണ്ട സമരം കൊണ്ട് കാര്യമായ ഫലം ഉണ്ടാകാതിരുന്നതോടെ സമരം കടുപ്പിക്കുകയാണ് കര്‍ഷകര്‍.

ഇതോടൊപ്പം സംസ്ഥാനത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചുകൊണ്ടുള്ള നിവേദനം രാഷ്ട്രപതിയ്ക്കു നല്‍കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.അതേസമയം ജന്തര്‍മന്ദരില്‍ നടന്നു വരുന്ന കിസാന്‍ പാര്‍ലിമെന്റ് ഇന്നും തുടരും.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങു വിലയും, സര്‍ക്കാര്‍ സംഭരണവും നിയമപരമായി ഉറപ്പാക്കുക. വൈദ്യുതി ഭേദഗതി ബില്ല് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

 

Top