കാര്‍ഷിക വായ്പ മൊറട്ടോറിയം; വിഷയത്തില്‍ സംസ്ഥാനത്തിന് തീരുമാനം എടുക്കാമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാനത്തിനെടുക്കാമെന്ന് റിസര്‍വ് ബാങ്ക്. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതിക്ക് ആര്‍ബിഐ അധികാരം നല്‍കി.

പുനക്രമീകരിച്ച വായ്പകളുടെ മൊറട്ടോറിയം നീട്ടാനാണ് അനുമതി. എന്നാല്‍ പുനക്രമീകരണത്തിന് അധികസമയം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ തീരുമാനമായില്ല. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ കേന്ദ്രകൃഷി മന്ത്രാലയം ഇക്കാര്യം അറിയിച്ചു. കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ച വിഷയങ്ങള്‍ രാഹുല്‍ ഗാന്ധി മുമ്പ് പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

Top