തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സന്ദര്‍ശനത്തിനൊരുങ്ങി കര്‍ഷക നേതാക്കള്‍

farmers-protest

മാര്‍ച്ച് 12ന് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടന നേതാക്കള്‍ സന്ദര്‍ശനം നടത്തും. ബിജെപിക്കെതിരെ കര്‍ഷക കൂട്ടായ്മകളും പൊതു പരിപാടികളും സംഘടിപ്പിക്കും.അതേസമയം ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരം തൊണ്ണൂറ്റിയെട്ടാം ദിവസത്തിലേക്ക് കടന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് കര്‍ഷക കൂട്ടായ്മ. സമരത്തിന്റെ നൂറാം ദിവസമായ ശനിയാഴ്ച ഡല്‍ഹി അതിര്‍ത്തികളിലും കുണ്ട്‌ലി മനേസര്‍ പല്‍വാല്‍ എക്‌സ്പ്രസ് വേയിലും രാവിലെ 11 മുതല്‍ അഞ്ച് മണിക്കൂര്‍ വാഹനങ്ങള്‍ തടയും.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാതെ ബിജെപിക്കെതിരെ പ്രചാരണം നടത്തുകയും ചെയ്യും.വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദേശം നല്‍കി.

Top