കർഷകർ നിരാഹാരത്തിലേക്ക്

ൽഹി : ദിവസങ്ങളായി കർഷകർ നടത്തുന്ന സമരം പുതിയ പാതയിലേക്ക് കടക്കുന്നു. പ്രക്ഷോഭത്തില്‍ ഇന്ന് കർഷകർ നിരാഹാര സത്യഗ്രഹം ആരംഭിക്കും. എല്ലാ കര്‍ഷക സംഘടനകളുടെയും നേതാക്കള്‍ ഒന്‍പത് മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് നിരാഹാരമിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നിരാഹാരമിരിക്കുക. സിംഗു അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളില്‍ നേതാക്കള്‍ക്കൊപ്പം കര്‍ഷകരും സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കും. ആറാം വട്ട ചര്‍ച്ചയ്ക്കുള്ള തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍, കര്‍ഷക നേതാക്കളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും കൈലാഷ് ചൗധരി കൂട്ടിച്ചേര്‍ത്തു.

Top