പ്രക്ഷോഭം ശക്തം; ടോള്‍പ്ലാസകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തി കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാകുന്നു. പാനിപ്പത്ത്, കര്‍ണാല്‍ എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം സമരക്കാര്‍ തടസപ്പെടുത്തി. അംബാലയില്‍ ശംഭു അതിര്‍ത്തിയിലെ ടോള്‍പ്ലാസ പിടിച്ചെടുത്തു. ഡല്‍ഹി – ജയ്പൂര്‍, ഡല്‍ഹി – ആഗ്ര ദേശീയ പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കുകയാണ്.

ഡല്‍ഹി അതിര്‍ത്തികളില്‍ വിപുലമായ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Top