കര്‍ഷകരെ നിയന്ത്രിക്കണം; സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്. കര്‍ഷക പ്രക്ഷോഭം ഇത്തരത്തില്‍ നീങ്ങുന്നത് ക്രമസമാധാന പരിപാലനത്തിന് ഭൂഷണമല്ലെന്നും ഇത് നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് കോടതിയെ സമീപിയ്ക്കുക.

അതേസമയം, ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഐടിഒയില്‍ കര്‍ഷകരുടെ വാഹനങ്ങള്‍ പൊലീസ് തടയുകയും തകര്‍ക്കുകയും ചെയ്തു. പോലീസിന്റെ ഭാഗത്തും കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ചെങ്കോട്ടയിലും വലിയ സംഘര്‍ഷമാണ് നടന്നത്. പലയിടത്തും കര്‍ഷകരും പൊലീസും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ഉണ്ടായി. യുദ്ധസമാനമായ അന്തരീക്ഷമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.

Top