കർഷകരെ പഴമയിൽ തളച്ചിടാനാവില്ല: മോദി

ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിന് സ്വകാര്യമേഖല അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിക്ഷേപവും സാങ്കേതിക വിദ്യയുമില്ലാതെ കാർഷിക മേഖലയ്ക്കു മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. സമരം ചെയ്യുന്നവർ ഒരു മേശയ്ക്കു ചുറ്റുമിരുന്നുള്ള ചർച്ചയ്ക്കു വരണമെന്നും അദ്ദേഹം ആവർത്തിച്ചു.

കർഷക നിയമങ്ങൾ പിൻവലിക്കണമെന്നും പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോപിച്ച് യുപിഎ നേതൃത്വത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.

എപ്പോഴും സ്വന്തം മൻ കീ ബാത്ത് പറയുന്ന പ്രധാനമന്ത്രി കർഷകരുടെ മനസ്സു പറയുന്നതു കേൾക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ശിങ്കിടി മുതലാളിത്തം തഴച്ചുവളരുകയാണ്- സിബൽ പറഞ്ഞു.

Top