യുപിയില്‍ കര്‍ഷകരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി: നിരവധി പേര്‍ക്ക് പരുക്ക്

ത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കര്‍ഷക സമരക്കാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതായി ആരോപണം. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.  ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി  സംഭവത്തിന്റെ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു. കര്‍ഷകരോട് അനുഭാവപൂര്‍വം സംസാരിച്ചില്ലെങ്കിലും മാന്യമായി പെരുമാറണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മുസഫര്‍പുരിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തിരുന്നു.

Top