കേസ് കോടതിയുടെ പരിഗണനയില്‍, കാര്‍ഷിക നിയമങ്ങള്‍ ഇപ്പോള്‍ നടപ്പാക്കില്ല; കേന്ദ്രം

ന്യൂഡല്‍ഹി: നിലവില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രം. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ നിയമങ്ങള്‍ നടപ്പാക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

സമരം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഹരിയാനയിലെ അര്‍ദ്ധസൈനികരുടെ സേവനം നീട്ടി. അതിര്‍ത്തികളില്‍ ഇന്ന് യുവ കിസാന്‍ ദിവസ് ആചരിച്ചു. ഇതിന്റെ ഭാഗമായി അതിര്‍ത്തികളിലെ സമരങ്ങള്‍ യുവാക്കള്‍ നയിച്ചു. രാജ്യത്തെ യുവാക്കളോട് അതിര്‍ത്തിയിലെ കര്‍ഷക സമരങ്ങളില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ ആഹ്വനം ചെയ്തു.

Top