കര്‍ഷക ആത്മഹത്യ ; വില്ലേജ് അസിസ്റ്റന്റ്‌ സരീഷിന് സസ്‌പെന്‍ഷന്‍

suspened

കോഴിക്കോട്: പേരാമ്പ്ര ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടിപടിയെടുക്കുമെന്നും മരിച്ച ജോയിയുടെ കരം ഇന്ന് തന്നെ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു.

കാവില്‍ പുരയിടത്തില്‍ ജോയ് എന്ന തോമസാണ് വില്ലേജ് ഓഫീസില്‍ മരിച്ചത്. ഭൂ നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ വില്ലേജ് ഓഫീസില്‍ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കര്‍ഷകന്‍ ആത്മഹത്യാ ചെയ്യാനിടയായത് വില്ലേജ് ഓഫീസ് അധികൃതരുടെ പീഡനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റ നേത്യത്വത്തില്‍ ഇന്ന് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top