Farmer suicides socio-economic, not political issue: Nitin Gadkari

മഹാരാഷ്ട്ര: കര്‍ഷകരുടെ ആത്മഹത്യ രാഷ്ട്രീയപ്രശ്‌നമല്ലെന്നും, മറിച്ച് സാമൂഹികസാമ്പത്തിക പ്രശ്‌നമാണെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ കാര്‍ഷിക മന്ത്രിയും, ശ്രീ ശിവജി വിദ്യഭ്യാസ സൊസൈറ്റിയുടെ (എസ് എസ് ഇ എസ്) സ്ഥാപകനുമായ ഡോ. പഞ്ചബ്‌റാവു ദേശ്മുഖിന്റെ 117ആം ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഗഡ്ഗരി ഇങ്ങനെ പറഞ്ഞത്.

കര്‍ഷക ആത്മഹത്യ പൂര്‍ണ്ണമായി ഇല്ലാതാക്കുന്നത് യഥാര്‍ത്ഥത്തില്‍ ഡോ. ദേശ്മുഖിനോടുള്ള ആദരവു പ്രകടിപ്പിക്കലാണെന്നും നിതിന്‍ ഗഡ്ഗരി കൂട്ടിച്ചേര്‍ത്തു.

Top