കര്‍ഷക ആത്മഹത്യ; മധ്യപ്രദേശില്‍ തുടര്‍ച്ചയായി ഏഴു മരണം

suicide

ഭോപ്പാല്‍: കര്‍ഷക പ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ഹോഷംഗബാദ് ജില്ലയിലുള്ള നര്‍മദ പ്രസാദെന്ന കര്‍ഷകനെയാണ് ഇന്നു രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സംസ്ഥാനത്ത് ഇതോടെ തുടര്‍ച്ചയായി ഏഴ് കര്‍ഷകരാണ് മരിക്കുന്നത്.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട്‌ മധ്യപ്രദേശില്‍ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ സമരം അക്രമാസക്തമായതോടെ പോലീസ് വെടിവെക്കുകയും അതില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ കൃഷിസ്ഥലം വാങ്ങുന്നതിനുവേണ്ടി രണ്ടുലക്ഷം രൂപ വായ്പയെടുത്ത് കടക്കെണിയിലായ ഒരു കര്‍ഷകന്‍ വിഷംകഴിച്ച് ആത്മഹത്യ ചെയ്തു.

തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നിരാഹാര സമരം നടത്തുകയും കാര്‍ഷിക കടങ്ങള്‍ ഭാഗികമായി എഴുതിത്തള്ളാമെന്ന വാഗ്ദാനം നല്‍കുകയുമായിരുന്നു.

Top