ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് കേന്ദ്രം; കര്‍ഷക സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് കര്‍ഷകര്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചത്.

കാര്‍ഷിക കടം എഴുതിതള്ളുക, കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കാന്‍ നടപടി എടുക്കുക, കാര്‍ഷിക ആവശ്യങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുക തുടങ്ങി 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയത്.

ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ കര്‍ഷകരെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ദേശീയപാതയ്ക്ക് സമീപം കര്‍ഷകര്‍ സമരം ആരംഭിച്ചു. ഇതോടെ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ കര്‍ഷകര്‍ തയ്യാറായത്.

Top