കർഷക നിയമങ്ങൾ കർഷക വിരുദ്ധം മാത്രമല്ല ജനവിരുദ്ധം കൂടി : അരവിന്ദ് കേജ്‌രിവാൾ

ൽഹി : കർഷക നിയമങ്ങൾ കർഷകർക്കെതിരാണെന്ന പ്രസ്താവനയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ രംഗത്ത്. പുതിയ നിയമങ്ങൾ രാജ്യത്തെ പണപ്പെരുപ്പത്തിലേക്ക് എത്തിക്കുമെന്നും, സമ്പത്തിക മാന്ദ്യത്തിനു കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കുത്തകകൾക്ക് മാത്രമാണ് ഇതുകൊണ്ട് ഗുണമുണ്ടാവുക. കർഷകർക്ക് പിന്തുണയറിയിച്ച് നിരാഹാരം നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് കർഷക നിയമങ്ങൾ നയിക്കുക. കർഷക നിയമങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് നിർത്തണം. ഇവ കർഷകർക്ക് എതിരാണെന്നതുപോലെ തന്നെ സാധാരണക്കാര്‍ക്കും എതിരാണ് എന്നും കേജിരിവാൾ പറഞ്ഞു.

Top