മലപ്പുറം എടക്കരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു

എടക്കര : മലപ്പുറം എടക്കരക്കടുത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. ഉപ്പട ചെമ്പൻകൊല്ലിയിലാണ് സംഭവം. പാലയ്ക്കാട്ടുതോട്ടത്തിൽ ജോസ് (63) ആണ് മരിച്ചത്. വൈകിട്ട് 5നാണ് സംഭവം. മേയാൻ വിട്ട പശുവിനെ തിരിച്ചു കൊണ്ടുവരാൻ വനത്തിനു സമീപത്തേക്കു പോയപ്പോഴായിരുന്നു ആക്രമണം.

കുട്ടിയുമായി നിന്ന പിടിയാനയാണ് ആക്രമിച്ചതെന്നാണ് വിവരം. ജോസിനെ ആദ്യം ഉപ്പടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Top