കർഷകൻ കുഴഞ്ഞുവീണ് മരിച്ചു ; സൂര്യാഘാതമെന്ന് സംശയം

തിരുവനന്തപുരം : പാറശാലയില്‍ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. മുറിയതോട്ടം ഭഗവതി വിലാസത്തില്‍ ഉണ്ണികൃഷ്ണന്‍നായര്‍ ആണ് പാടത്ത് കുഴഞ്ഞുവീണ് മരിച്ചത്.

ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് സൂചന.

Top