അഗ്നിബാധ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റു; കര്‍ഷകന് ദാരുണാന്ത്യം

മലപ്പുറം: കൃഷിപണിക്കിടെ കര്‍ഷകന് ദാരുണാന്ത്യം. കൃഷിയിടത്തിലുണ്ടായ അഗ്‌നിബാധ അണയ്ക്കുന്നതിനിടെയാണ് കര്‍ഷകന് പൊള്ളലേറ്റത്.

എടക്കര കരപ്പുറം അലവി ഉണ്ണി എന്ന എഴുപത്തിയറുകാരനാണ് മരിച്ചത്. തൊട്ടടുത്ത പുരയിടത്തിലെ തീ സ്വന്തം പറമ്പിലേക്ക് കയറുന്നത് തടയാനുള്ള ശ്രമിക്കുന്നതിനിടെയാണ് വൃദ്ധന് പൊള്ളലേറ്റത് എന്നാണ് വിവരം. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top