വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മരക്കടവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ചുളുഗോഡ് എങ്കിട്ടന്‍ (55) ആണു മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണം എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ കൃഷിയിടത്തില്‍വച്ചു വിഷം കഴിച്ച എങ്കിട്ടന്‍ വീട്ടിലെത്തിയ ശേഷമാണ് മരിച്ചത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

Top