ഒമാനില്‍ ഫാമില്‍ തീപ്പിടുത്തം; ആളപായമില്ല

മസ്‌കറ്റ്: ഒമാനിലെ അല്‍ ദഖ്ലിയ ഗവര്‍ണറേറ്റില്‍ ഫാമില്‍ തീപ്പിടുത്തം. സമൈലിലെ ജില ഏരിയയിലെ ഫാമിലാണ് അഗ്‌നിബാധയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അഗ്‌നിശമനസേന വിഭാഗം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Top