ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം; സമയക്രമത്തില്‍ മാറ്റം വരുത്തി പൊലീസ്

ന്യൂഡല്‍ഹി:കര്‍ഷക റാലിയില്‍ നേരിയ സംഘര്‍ഷം. എസ്ടിടി നഗറില്‍ വച്ച് പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതാണ് സംഘര്‍ഷമുണ്ടാകാന്‍ കാരണം. അനുവദിച്ച വഴിയില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതാണ് തടയാന്‍ കാരണമെന്നാണ് പൊലീസ് വിശദീകരണം.

8 മണിയ്ക്ക് ശേഷം നഗരത്തിലേയ്ക്ക് റാലി കടത്തി വിടാം എന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നെങ്കിലും റിപ്പബ്ലിക് ദിനാഘോഷം മൂലം സമയത്തില്‍ അധികൃതര്‍ പെട്ടെന്ന് മാറ്റം വരുത്തി. 11 മണിയ്ക്ക് ശേഷം മാത്രമേ റാലി കടത്തി വിടൂ എന്നാണ് നിലവില്‍ പൊലീസ് പറയുന്നത്. ഇത് കര്‍ഷകര്‍രെ ക്ഷുഭിതരാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പൊലീസ് കണ്ണീര്‍ വാതകപ്രയോഗം നടത്തി. കര്‍ണാല്‍ അതിര്‍ത്തിയിലാണ് സംഭവം.

ഇതുവരെ രാജ്യത്ത് ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് കര്‍ഷകരുടെ ഭാഗത്തു നിന്നും ഇന്ന് ഉണ്ടായിരിക്കുന്നത്. 6 മേഖലകളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് കടക്കാനായിരുന്നു റാലി ക്രമീകരിച്ചിരുന്നത്. ഇതിന് റൂട്ട് മാപ്പ് അടക്കം കര്‍ഷകരും പൊലീസും ചേര്‍ന്ന് ഉണ്ടാക്കിയിരുന്നു.

 

 

Top