കാര്‍ഷിക നിയമം പിന്‍വലിക്കില്ല, വകുപ്പുകള്‍ തിരിച്ച് ചര്‍ച്ചയാകാം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ ഭേദഗതിയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍. കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടത്തുന്നത്. കാര്‍ഷിക നിയമം പിന്‍വലിക്കില്ല, പകരം വകുപ്പുകള്‍ തിരിച്ച് ചര്‍ച്ച ചെയ്യാം. കര്‍ഷകരോടുള്ള ബഹുമാനം കൊണ്ടാണ് കൃഷിമന്ത്രി ഇത്രയധികം തവണ ചര്‍ച്ച നടത്തിയത്. ഏത് നിര്‍ദ്ദേശത്തോടാണ് എതിര്‍പ്പെന്ന് പ്രതിപക്ഷം പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സമര ജീവികള്‍ പുറത്തു വന്നിരിക്കുന്നുവെന്ന് വര്‍ത്തിച്ച് പരാമര്‍ശം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടെ ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് നടന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി മറുപടി പറയുകയായിരുന്നു.

Top