Farhan Fazil new film

രാജീവ് രവി സംവിധാനം ചെയ്ത ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ, യുവനടന്‍ ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസില്‍ വീണ്ടും നായകനായി വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു.

മുല്ലമൊട്ടും മുന്തിരിച്ചാറും, കുന്പസാരം, സക്കറിയായുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അനീഷ് അന്‍വര്‍ ഒരുക്കുന്ന പുതിയ സിനിമയിലാണ് ഫര്‍ഹാന്‍ നായകനാവുന്നത്.

ചിത്രത്തില്‍ മധുവും ഷീലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നായികയേയും മറ്റു താരങ്ങളേയും തീരുമാനിച്ചിട്ടില്ല.

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാനയായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ നായിക. ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നെങ്കിലും പിന്നീട് ഫര്‍ഹാന്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

Top