അധോലോക നായകനായി അർജുൻ രാംപാലിന്റെ ‘ഡാഡി’യിൽ ഫർഹാൻ അക്തർ എത്തുന്നു

ർജുൻ രാംപാലിന്റെ ഡാഡിയിൽ ഫർഹാൻ എത്തുന്നത് അധോലോക നായകനായി.

ഡോൺ ദാവൂദ് ഇബ്രാഹിമായാണ് ഫർഹാൻ ഡാഡിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

എന്നാൽ മക്ബൂൽ എന്നാണ് ഫർഹാന്റെ കഥാപാത്രത്തിന്റെ പേര്.

ഗാങ്സ്റ്ററും രാഷ്ട്രീയക്കാരനുമായ അരുൺ ഗാവ്ലിയായാണ് അർജുൻ എത്തുന്നത്.

അരുണും ദാവൂദും യഥാർത്ഥത്തിൽ കടുത്ത എതിരാളികളായിരുന്നു. അങ്ങനെ തന്നെയാണ് സിനിമയിലും ചിത്രീകരിക്കുന്നത്.

ഇരുവരുടെയും ശത്രുതയെ വ്യക്തമാക്കുന്ന പല സംഭവങ്ങളും ഡാഡിയിലുണ്ടെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

അഷിം അലുവാലിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം ഐശ്വര്യാ രാജേഷ് ആണ് നായിക.

കുണ്ഡലിനി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അർജുൻ രാംപാലും ഋത്വിജ് പട്ടേലും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്തംബർ എട്ടിന് പ്രദർശനത്തിനെത്തും.

Top