വീണ്ടും സ്‌പോര്‍ട്‌സ് ചിത്രവുമായി ഫര്‍ഹാന്‍ അക്തര്‍

ര്‍ഹാന്‍ അക്തര്‍ നായകനാകുന്ന പുതിയ ചിത്രമാണ് തൂഫാന്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സ്‌പോര്‍ട് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ഒരു ബോക്‌സറുടെ കഥയാണ് പറയുന്നത്.

ഫര്‍ഹാന്‍ അക്തറിന് കരിയറില്‍ മികച്ച അഭിപ്രായം നേടിക്കൊടുത്ത ഭാഗ് മില്‍ഖാ ഭാഗിന്റെ സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

ഇഷാ തല്‍വറാണ് ചിത്രത്തിലെ നായിക. വീണ്ടും ഒരു കായിക സിനിമയുമായി ഫര്‍ഹാന്‍ എത്തുമ്പോള്‍ ആരാധകരും ആകാംക്ഷയിലാണ്.

Top