ഡോണ്‍ 3 പ്രഖ്യാപിച്ച് ഫര്‍ഹാന്‍ അക്തര്‍; ഷാരൂഖിന് പകരം രണ്‍വീര്‍ സിങ്

മുംബൈ: ഡോണ്‍ 3 യുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍. ‘ഒരു പുതിയ യുഗം ആരംഭിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മൂന്നാം ഭാഗം പ്രഖ്യാപിച്ചത്. ഷാരൂഖ് ഖാന്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ ഇത്തവണ രണ്‍വീര്‍ സിങ്ങാണ് നായകന്‍.ഡോണ്‍ 3യുടെ ടീസര്‍  റിലീസ് ചെയ്യതു.

1978 ല്‍ അമിതാഭ് ബച്ചന്‍ നായകനായ ഡോണിന്റെ റീമേക്കായിരുന്നു ആദ്യത്തെ ഡോണ്‍. ഇത് സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് പുറത്തിറങ്ങിയ രണ്ടാം ഭാഗവും വന്‍വിജയമായിരുന്നു. 2006ലായിരുന്നു ആദ്യഭാഗം പുറത്തിറങ്ങിയത്. മാര്‍ക്ക് ഡൊണാള്‍ഡ് അഥവാ ഡോണ്‍ എന്ന കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിച്ചത്. പ്രിയങ്ക ചോപ്രയായിരുന്നു നായിക. ഇഷ ഗോപികര്‍, കരീന കപൂര്‍, അര്‍ജുന്‍ രാംപാല്‍,ഓംപുരി തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.38 കോടി ബജറ്റിലൊരുക്കിയ ചിത്രം 106.34 കോടിയാണ് നേടിയത്. 2011 ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗം 203 കോടിയാണ് വാരിക്കൂട്ടിയത്.

Top