ഫര്‍ഹാന്‍ അക്തറും സഞ്ജയ് ദത്തും നായകന്മാരയി ‘ജിഗര്‍താണ്ഢ’ ഹിന്ദിയിലേക്ക്

കാര്‍ത്തിക് സുബ്ബരാജ് സവിധാനം ചെയ്ത തമിഴ്‌ ചിത്രമാണ് ‘ജിഗര്‍താണ്ഢ’. ചിത്രം ബോളിവുഡിൽ ഒരുങ്ങുകയാണ് ഇപ്പോൾ.

ബോബി സിന്‍ഹയും, സിദ്ധാര്‍ത്ഥും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

ബോബി സിംഹയ്ക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ പല അവാര്‍ഡുകളും ഈ ബ്ലാക്ക് ഹ്യൂമര്‍ കോമഡി ത്രില്ലര്‍ നേടി കൊടുത്തിരുന്നു.

ഫര്‍ഹാന്‍ അക്തര്‍, സഞ്ജയ് ദത്ത് എന്നിവര്‍ സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ എന്നിവരുടെ വേഷം കൈകാര്യം ചെയ്യും. നിഷികാന്ത് കാമത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം ബോളിവുഡ് ഹീറോ അജയ് ദേവ്ഗണ്‍ ഏറ്റെടുത്തെന്നാണ് വിവരം.

അജയ് ദേവ്ഗണ്‍, അഭിനവ് ശുക്ല എന്നിവരുടെ സംയുക്ത ബാനറാണ് ‘ജിഗര്‍താണ്ഢയുടെ’ ഹിന്ദി പതിപ്പ് നിര്‍മിക്കുന്നത്.

Top