ഫഹദ് ഫാസില്‍-ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം?; ചോദ്യവുമായി ആരാധകര്‍

ഹദ് ഫാസില്‍-ശ്യാം പുഷ്‌കരന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് പിറന്നത്. ഇവരുടെ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയിരുന്നത്.

കുമ്പളങ്ങിക്ക് പിന്നാലെ ഫഹദും ശ്യാം പുഷ്‌കരനും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടയിലാണ് ഫഹദിന്റെ അനിയന്‍ ഫര്‍ഹാന്‍ ഫാസില്‍ പങ്കുവെച്ച പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം ശ്രദ്ധേയമായി മാറിയിരിക്കുന്നത്. ശ്യാം പുഷ്‌കരനും ഫഹദും ഒന്നിച്ച് നിന്ന് സംസാരിക്കുന്നതിന്റെ ചിത്രമാണ് ഫര്‍ഹാന്‍ ഫാസില്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രം കണ്ട് അടുത്ത കുമ്പളങ്ങിക്ക് വേണ്ടിയുളള ആലോചനയിലാണോ എന്നാണ് ആരാധകരുടെ ചോദ്യം. അതേസമയം അടുത്തിടെ ശ്യം പുഷ്‌കരന്റെ തിരക്കഥയില്‍ ഫഹദ് നായകനാവുന്ന ഒരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തങ്കം എന്നാണ് ചിത്രത്തിന് പേരിട്ടിരുന്നത്. നവാഗതനായ സഹീദ് അറാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഫഹദിനൊപ്പം ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഈ കൂട്ടുകെട്ടിന് തുടക്കം കുറിച്ചത് 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ്. മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഇവര്‍ ഒന്നിച്ചു. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് തിയ്യേറ്ററുകളിലും ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ വിജയം സ്വന്തമാക്കി.

Top