“പാലങ്ങൾക്ക് വിട ഇനി കുഴിക്കാനിറങ്ങാം”ശ്രീധരനെ ട്രോളി എൻ.എസ്.മാധവൻ

ns madhavan

തിരുവനന്തപുരം:  ബിജെപിയിലേക്കുള്ള ‘മെട്രോമാൻ’ ഇ. ശ്രീധരന്റെ വരവിനെ പരിഹസിച്ച് പ്രമുഖ എഴുത്തുകാരന്‍ എൻ.എസ്.മാധവൻ. പാലങ്ങൾക്കും തുരങ്കങ്ങൾക്കു വിട, ഇനി കുഴിക്കാന്‍ ഇറങ്ങാം എന്നാണ് എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തത്.

ഇ. ശ്രീധരൻ പാലങ്ങൾ നിർമിക്കുകയും തുരങ്കകങ്ങൾ കുഴിക്കുകയും ചെയ്തു. ഇനി മുതൽ പാലങ്ങൾക്ക് ഗുഡ്ബൈ പറഞ്ഞ് കുഴിക്കാൻ ഇറങ്ങാം’– എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു.

വാർത്താസമ്മേളനത്തിടെയാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയിലേക്കെന്ന വിവരം കെ.സുരേന്ദ്രൻ പ്രഖ്യാപിച്ചത്.

Top