മകളുടെ കൈപിടിച്ച് ഒപ്പം നടത്തിയ ഐശ്വര്യ റായിയെ ട്രോളി ആരാധകര്‍

ച്ചന്‍ കുടുംബത്തിലെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയുള്ളതുപോലതന്നെ ഗോസിപ്പുകള്‍ ഉണ്ടാക്കാനും ട്രോളാനും പാപ്പരാസികള്‍ക്ക് ഏറെ ഇഷ്ട്ടമാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ഹോട്ടലില്‍ ഐശ്വര്യയും അഭിഷേക് ബച്ചനും ജയാ ബച്ചനും സുഹൃത്തുക്കളും ഒത്തുചേര്‍ന്നിരുന്നു. ആ ചിത്രങ്ങള്‍ക്കൊ വൈറലായുകയും ആരാധകര്‍ ഏറ്റെടുക്കുയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ ഐശ്വര്യ റായിയെ ട്രോളുകയാണ്. മകള്‍ ആരാധ്യയുടെ കൈ പിടിച്ചുകൊണ്ട് കാറിനടുത്തേക്ക് വരുന്ന ചിത്രങ്ങളെയാണ് ആരാധകരെ ചൊടിപ്പിച്ചത്.

ചിത്രത്തിന് നിരവധി കമന്റുകളാണ് പ്രത്യക്ഷ്യപ്പെടുന്നത്. ദൈവത്തെ ഓര്‍ത്ത് ആരാധ്യയുടെ കൈ വിടാമോ എന്നാണ് ഒരു ആരാധകന്റെ കമന്റ്, ആരാധ്യക്ക് കൈ വേദന ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നെന്നാണ് മറ്റൊരു കമന്റ്. ആരാധ്യക്ക് മൂന്നുവയസ് അല്ല പ്രായം, സ്വതന്ത്രയായി അവളെ നടക്കാന്‍ അനുവദിക്കു തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

ഇതിനു മുമ്പും മകളുടെ കൈ പിടിച്ചുകൊണ്ടുള്ള ഐശ്വര്യയുടെ ചിത്രം വൈറലായിരുന്നു. മകളോടുള്ള ഐശ്വര്യയുടെ അമിത കരുതല്‍ പലപ്പോഴും വിമര്‍ശനത്തിന് ഇടയായിട്ടുണ്ട്.

Top