പൃഥ്വിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

ന്റെ വിശേഷങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരിലെത്തിക്കുന്ന താരമാണ് പൃഥ്വിരാജ്. പൃഥ്വിയുടെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകുന്നതും. ലൂസിഫറിനു ശേഷം പുറത്തിറങ്ങുന്ന താരത്തിന്റെ ചിത്രമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴത്തെ പൃഥ്വിയുടെ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

പുതിയ ലുക്ക് പൊളിച്ചു, ഏത് ഡ്രസ്സിലായാലും ഏട്ടന്‍ സുന്ദരനാണ് എന്നിങ്ങനെയാണ് ആരാധകരുടെ കമന്റ്. ബ്രദേഴ്സ് ഡേയ്ക്കു വേണ്ടി കാത്തിരിക്കുകയാണെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലാണ് ബ്രദേഴ്സ് ഡേ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും ഷാജോണ്‍ തന്നെയാണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജിത്തു ദാമോദറാണ്. ഒപ്പത്തിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്സാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്

ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. മഡോണ സെബാസ്റ്റിന്‍,പ്രയാഗ മാര്‍ട്ടിന്‍,വിജയരാഘവന്‍,തമിഴ് നടന്‍ പ്രസന്ന,മിയ ജോര്‍ജ്ജ്, ഐമ റോസ്മി സെബാസ്റ്റിന്‍, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

Top