ആരാധകരെ വട്ടം കറക്കി ചുരുളി; വിസ്മയിപ്പിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരി

ജല്ലിക്കട്ടിന് ശേഷം തന്റെ പുതിയ സിനിമയായ ചുരുളിയുമായി ലിജോ ജോസ് പെല്ലിശ്ശേരി. ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്രകഥാപാത്രത്തില്‍ അവതരിപ്പിക്കുന്ന ചുരുളിയുടെ ട്രെയിലര്‍ പുറത്ത് വിട്ടു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ലിജോ ജോസ് പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ്.

വിനോയ് തോമസിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ പ്രമേയമോ കഥാതന്തുവോ കാഴ്ചക്കാര്‍ക്ക് മനസിലാകാത്ത രീതിയില്‍ കൗതുകവും നിഗൂഢതയുമൊളിപ്പിച്ചാണ് ലിജോ ജോസ് പെല്ലിശേരി ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
https://www.youtube.com/watch?v=ZKfR3dEQm18#action=share

Top