തൃശ്ശൂര്‍ പൂരത്തിലൂടെ ജയസൂര്യ- അനു സിത്താര താരജോടികള്‍ ഒരിക്കല്‍ കൂടി ഒന്നിക്കുമോ ?

രാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച താരജോടികളാണ് ജയസൂര്യയും അനു സിത്താരയും. തൃശ്ശൂര്‍ പൂരമെന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്. ചിത്രത്തില്‍ സ്വാതി റെഢിയാണ് നയികയായെത്തുന്നതെന്ന വാര്‍ത്തകള്‍ മുന്‍പ് പുറത്തു വന്നിരുന്നു. എന്നാല്‍ സ്വാതിയ്ക്കു പകരം അനു സിത്താരയാണ് ജയസൂര്യയ്‌ക്കൊപ്പം എത്തുകയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഫുക്രി, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ജയസൂര്യ- അനു സിത്താര ജോടികളുടെ ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഏറ്റെടുത്ത ആരാധകര്‍ തൃശ്ശൂര്‍ പൂരത്തിലും ഇരുവരും ഒന്നിക്കുമോയെന്ന ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.

പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് തൃശ്ശൂര്‍ പൂരത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വില്ലനായെത്തുന്നത് സെന്തില്‍ കൃഷ്ണയാണ്. സാബുമോന്‍ അബ്ദുസമദ്, വിജയ് ബാബു, ഗായത്രി അരുണ്‍, മല്ലിക സുകുമാരന്‍, ശ്രീജിത്ത് രവി തുടങ്ങിയ താരനിയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഫ്രൈഡേ ഫിംലിസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ സംഗീത സംവിധായകനായ രതീഷ് വേഗ തിരക്കഥാകൃത്തായി അരങ്ങേറുകയാണ്.

Top