ഈ വിജയ കൂട്ട്‌കെട്ട് വീണ്ടും എത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറുന്നു

ജോള്‍,ഷാരൂഖ് ഖാന്‍,കരണ്‍ ജോഹര്‍ കൂട്ടുകെട്ട് ബോളിവുഡ് ഏറെ ആഗ്രഹിക്കുന്നതാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവര്‍ ഒന്നിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ഏഴ് വര്‍ഷത്തിന് ശേഷമാണ് ഈ വിജയ കൂട്ടുകെട്ടുണ്ടാകുന്നത്. കരണ്‍ ജോഹറും കജോളും തമ്മില്‍ തെറ്റി പിരിഞ്ഞത് ബോളിവുഡിലെ ചര്‍ച്ചാ വിഷയം തന്നെയായിരുന്നു.

എന്നാല്‍ പുതിയ ചിത്രത്തിനായി പിണക്കം മറന്ന് ഇവര്‍ ഒന്നിക്കുകയാണെന്നാണ് വിവരം.

‘കുച്ച് കുച്ച് ഹോത്താ ഹെ്’, ‘കഭി ഖുഷി കഭി ഗം’,’മൈ നെയിം ഈസ് ഖാന്‍’ എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ മൂവരും ഒന്നിച്ചിട്ടുണ്ട്.

Top