അര്‍ദ്ധരാത്രി മെഗാസ്റ്റാറിന് ആരാധകരുടെ വക പിറന്നാളാശംസ; വൈറലായി വീഡിയോ

ലയാളത്തിന്റെ മെഗാസ്റ്റാറിന് ഇന്ന് പിറന്നാള്‍ മധുരം. 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരുമായി നിരവധി പേരാണ് രംഗത്തെത്തിയത്. താരത്തിന് പിറന്നാള്‍ ആശംസകളുമായെത്തിയ ആരാധകരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അര്‍ദ്ധരാത്രി വീടിന് പുറത്ത് തങ്ങളുടെ സൂപ്പര്‍സാറ്റിന് പിറന്നാളാംശസകളുമായി നൂറുകണക്കിന് ആരാധകരാണ് എത്തിയത്.

ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്ക എന്ന് ഉറക്കെ വിളിച്ച് ആരാധകര്‍ ആശംസകള്‍ നേര്‍ന്നപ്പോള്‍ മമ്മൂട്ടി വീടിന് പുറത്തേക്ക് എത്തി, ആരാധകരുടെ ആശംസകള്‍ ,സ്വീകരിച്ചു. കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു.പിന്നീട് ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി ആരാധകര്‍ക്കായി ദുല്‍ഖര്‍ കേക്ക് വിതരണം ചെയ്തു.

പിറന്നാള്‍ മധുരത്തിനൊപ്പം തന്നെ ഗാനഗന്ധര്‍വന്‍ എന്ന പുതിയ സിനിമയുടെ ട്രെയിലറും അര്‍ധരാത്രി പുറത്തിറങ്ങി. ഈ സമയം ഗാനഗന്ധര്‍വന്റെ സംവിധായകന്‍ രമേശ് പിഷാരടിയും മമ്മൂട്ടിയുടെ വസതിയില്‍ ഉണ്ടായിരുന്നു.

Top